കേരള ഹജ്ജ് ഗ്രൂപ്പ്  


 
പരിശുദ്ധ ഹജ്ജ് കര്‍മ്മം, അതിന്റെ അന്തസത്തയും, ചരിത്രപരവും സാമൂഹികവുമായ പ്രാധാന്യവും ഉള്‍ക്കൊണ്ട്കൊണ്ട് നിര്‍വഹിക്കാന്‍ ഹാജിമാര്‍ക്ക് മാര്‍ഗദര്‍ശനവും സഹായവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഹജ്ജ് ഗ്രൂപ്പ് രൂപീകരിച്ചത്. 1996 ല്‍ ജനാബ് ടി.കെ.ഹുസൈന്റെ നേതൃത്വത്തില്‍ 313 തീര്‍ത്ഥാടകര്‍ പുണ്യഭൂമിയിലേക്ക് പുറപ്പെട്ടതോടെയാണ് ഈ സദുദ്യമത്തിന് തുടക്കം കുറിക്കപ്പെട്ടത്. ഹജ്ജും ഉംറയും വിധിപ്രകാരം അനുഷ്ടിക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പുറമെ, തീര്‍ത്ഥാടകര്‍ക്ക് സംതൃപ്തമായ ആഹാരവും സൌകര്യപ്രദമായ താമസവും ഒരുക്കുന്നതിലും ഹജ്ജ് ഗ്രൂപ്പ് ശ്രദ്ധ ചെലുത്തുന്നു. Read More>>
 
     
ഉംറ ബാച്ചിലേക്ക് ആളുകളെ ക്ഷണിക്കുന്നു
റമദാന്‍ ആദ്യവാരം പുറപ്പെടുന്ന ഉം റ ബാച്ചിലേക്ക് ആളുകളെ ക്ഷണിക്കുന്നു. ആര് ദിവസം മക്കയിലും നാല് ദിവസം മദീനയിലുമായി പത്ത് ദിവസത്തെ പാക്കേജിലേക്ക് ഓണ്‍ലൈനായും അപേക്ഷിക്കാവുന്നതാണ്. >>>
രജിസ്ട്രേഷന്‍ ക്യാമ്പുകള്‍ പൂര്‍ത്തിയായി

കേരളാ ഹജ്ജ് ഗ്രൂപ്പിന്റെ രജിസ്ട്രേഷന്‍ ക്യാമ്പുകള്‍ ആറ്‌ സ്ഥലങ്ങളിലായി പൂര്‍ത്തിയായി. ഈ വര്‍ ഷം 450 ഹാജിമാരാണ്‍ കേരളാ ഹജ്ജ് ഗ്രൂപ്പ് മുഖേന യാത്രക്ക് പോവുന്നത്
കടബാധ്യതയുള്ളയാള്‍ക്ക് ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമുണ്ടോ? അയാളുടെ ഹജ്ജ് സാധുവാകുമോ?
നിശ്ചിത കാലാവധി വെച്ചുള്ളതോ  ഗഡുക്കളായി അടച്ചുതീര്‍ക്കേണടതോ ആയ കടബാധ്യതയുള്ള ആള്‍ക്ക് ഹജ്ജിന് പോയാലും, നിശ്ചിതാവധിക്ക് കടം കൊടുത്തുവീട്ടാന്‍ കഴിയുമെന്ന് വിശ്വാസമുണെടങ്കില്‍ ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാണ്.  
Read More>>
 
Powered by cbtech. © All rights reserved, Kerala hajj group, Calicut